ബഹ്‌റൈനിൽ പോയി വിസ പുതുക്കി മടങ്ങിവരുമ്പോൾ വാഹനാപകടം; സഊദിയിൽ മരിച്ച മലപ്പുറം സ്വദേശിനിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

0
2021

റിയാദ്: സന്ദര്‍ശക വിസ പുതുക്കാന്‍ ബഹ്‌റൈനില്‍ പോയി മടങ്ങിവരുമ്പോൾ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മരണപ്പെട്ട മലപ്പുറം സ്വദേശിനി ഖൈറുന്നിസയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. ഇന്നലെ രാത്രി റിയാദ് – കോഴിക്കോട് എയർ ഇന്ത്യഎക്സ്പ്രസ്സ് വിമാനത്തിലാണ് മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോയത്. ബുധനാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ ബന്ധുക്കൾ മയ്യത്ത് ഏറ്റു വാങ്ങി പുത്തൻവീട് സിദീഖിയ്യ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശനിയാഴ്ച ഉച്ചക്ക് ഫാമിലി വിസിറ്റിംഗ് വിസ പുതുക്കാൻ ബഹ്‌റൈനിലേക്ക് പോയതായിരുന്നു അൽ ഖർജ് സഹനയിൽ താമസിക്കുന്ന മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ കക്കാട്ടിൽ ഖൈറുന്നിസ ഉൾപ്പെടുന്ന രണ്ട് കുടുംബങ്ങൾ. റിയാദിലെ അൽഖർജിൽ നിന്നും ഫാമിലി വിസിറ്റിംഗ് വിസ പുതുക്കാൻ ബഹ്‌റൈനിൽ പോയി രാത്രി തിരിച്ചുവരുമ്പോള്‍ അല്‍ഖര്‍ജിന് 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. അപകടത്തിൽ ഇവർ സഞ്ചരിച്ച കാർ ഏകദേശം പൂർണമായും തകർന്ന നിലയിലാണ്. കൂടെ യാത്ര ചെയ്തിരുന്ന കരുവാരകുണ്ട് സ്വാദേശി മുജീബും കുടുംബത്തിനും അപകടത്തിൽ പരിക്കേറ്റിരുന്നു.

അപകടത്തിൽ തകർന്ന കാർ

മൂന്ന് വയസായ മുഹമ്മദ്‌ റൈഹാൻ കൂടെ ഉണ്ടായിരുന്നു. മറ്റു രണ്ട് കുട്ടികളായ മുഹമ്മദ്‌ റാസി, ഫാത്തിമാ റിഫ എന്നിവർ അപകട സമയത്ത് നാട്ടിലായിരുന്നു. പിതാവ്: മുഹമ്മദലിയാണ് മരണപ്പെട്ട ഖൈറുന്നിസയുടെ പിതാവ്. മാതാവ്: സീനത്ത്‌.

അൽഖർജ് കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മയ്യത്ത്, അൽ ഖർജ് കെഎംസിസി സെൻട്രൽ കമ്മറ്റി സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ട്രഷറർ റിയാസ് തിരൂർക്കാട്, എന്നിവരുടെ നേതൃത്വത്തിലാണ്
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ട് പോയത്

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക