ബഹ്‌റൈനിൽ പോയി വിസ പുതുക്കി മടങ്ങിവരുമ്പോൾ വാഹനാപകടം; സഊദിയിൽ മലപ്പുറം സ്വദേശിനി മരിച്ചു

0
7223

റിയാദ്: സന്ദര്‍ശക വിസ പുതുക്കാന്‍ ബഹ്‌റൈനില്‍ പോയി മടങ്ങിവരുമ്പോൾ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലപ്പുറം സ്വദേശിനി മരിച്ചു. അല്‍ഖര്‍ജ് സഹനയില്‍ താമസിക്കുന്ന മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ബഹ്‌റൈനിലേക്ക് പോയതായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാത്രി തിരിച്ചുവരുമ്പോള്‍ അല്‍ഖര്‍ജിന് 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. കൂടെ യാത്ര ചെയ്തിരുന്ന കരുവാരകുണ്ട് സ്വാദേശി മുജീബും കുടുംബത്തിനും പരിക്ക് ഉണ്ട്.

അൽഖർജിൽ നിന്നും ഫാമിലി വിസിറ്റിംഗ് വിസ പുതുക്കാൻ ബഹ്‌റൈനിൽ പോയി തിരിച്ചു വരികയായിരുന്ന രണ്ട് ഫാമിലികൾ സഞ്ചരിച്ച കാർ ഖർജിൽ നിന്നും 150 കിലോമീറ്റർ അപ്പുറത്ത് വെച്ചാണ് അപകടത്തിൽ പെട്ടത്. മൂന്ന് വയസായ മുഹമ്മദ്‌ റൈഹാൻ കൂടെ ഉണ്ട്. മറ്റു രണ്ട് കുട്ടികൾ നാട്ടിലാണ്. പിതാവ്: മുഹമ്മദലി, മാതാവ്: സീനത്ത്‌, മറ്റു മക്കൾ: മുഹമ്മദ്‌ റാസി, ഫാത്തിമാ റിഫ, മുഹമ്മദ് റൈഹാൻ.

മയ്യത്ത് അൽഖർജ് കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു ബോഡി നാട്ടിലേക്ക് കൊണ്ട് പോകും. നടപടി ക്രമങ്ങളുമായി അൽ ഖർജ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളും, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളും രംഗത്തുണ്ട്,

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക