ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു

0
1799

റിയാദ്: ജിദ്ദ വിമാനത്താവളത്തിൽ ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി അടിമാലി മുട്ടാൻകുടി അറക്കൽ വീട്ടിൽ മീരാൻ മുഹമ്മദിന്റെ ഭാര്യ ഹലീമ (65) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28ന് സ്വകാര്യ ഉംറ സർവീസിന് കീഴിലാണ് ഇവർ ഉൾപ്പെടെയുള്ള സംഘം എത്തിയത്.

തിങ്കളാഴ്ച മദീനയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് ജിദ്ദ വഴി മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. വിമാനത്താവളത്തിൽ വച്ചാണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.