റിയാദ്: തായിഫിൽ ഇന്നലെ ഉണ്ടായ ചുഴലിക്കാറ്റിൽ പിക്കപ്പ് വാന്‍ മറിഞ്ഞു. നിരവധി തവണ മറിഞ്ഞ വാനിനുള്ളില്‍ പെട്ട് പരിക്കേറ്റ ഡ്രൈവറെ തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തായിഫിന്റെ വടക്ക് ഭാഗത്ത് അല്‍ഹിജ്ന്‍ പാലത്തിന് കിഴക്ക് അല്‍അസബ് എന്ന സ്ഥലത്ത് ഇന്നലെ വൈകീട്ടാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.
കല്ലും മണലും ആകാശത്തേക്ക് ഉയരുന്ന കാഴ്ച ഭീതിദമായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ചൂടും നനവും തണുപ്പുമുള്ള വായുവും വരണ്ട വായുവും തമ്മിലുള്ള അസ്ഥിരതയുടെ ഫലമാണ് ഈ പ്രതിഭാസം രൂപപ്പെടുന്നതെന്ന് കാലാവസ്ഥ വിദഗ്ധന്‍ മുആദ് അല്‍അഹ്മദി അഭിപ്രായപ്പെട്ടു.




