റിയാദ്: പ്രവാസി മലയാളി സഊദിയിൽ നിര്യാതനായി. റിയാദിൽ ഉലയ്യയിൽ
ഒരു സ്വദേശിവീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം അഞ്ചൽ തടിക്കാട് സ്വദേശി മംഗലത്തിൽ വീട്ടിൽ യൂസുഫാണ് (60) മരിച്ചത്.
ഭാര്യ: സൈനബ ബീവി. മാതാവ്: അസുമ ബീവി. മക്കൾ: സിദ്ദീഖ്, സബീന. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.




