മഴ; സഊദിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0
2946

റിയാദ്: ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ സഊദിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധിപ്രഖ്യാപിച്ചു.
മക്ക, ജിദ്ദ, റാബിഗ്, ഖുലൈസ്, അൽബാഹ, മിഖ് വ, ,ജുമൂം, കാമിൽ, ബഹ്റ എന്നിവിടങ്ങളിൽ ആണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.


അതേ സമയം, വിദ്യാർഥികൾക്ക് മദ്രസതീ പ്ലാറ്റ്ഫോം വഴി പഠനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സഊദിയിലെ വ്യത്യസ്ത ഭാഗങ്ങളിൽ ഞായറാഴ്ച കാറ്റും മഴയും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

സാങ്കേതിക പരിശീലനവും നാളെ ഒഴിവാക്കിയിട്ടുണ്ട്. അൽ-ബാഹ ടെക്‌നീഷ്യൻ സൗകര്യങ്ങളിൽ എല്ലാ ജീവനക്കാർക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും പരിശീലന സൗകര്യങ്ങളിലെ ട്രെയിനികൾക്കും മുഖാമുഖ പരിശീലനം താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ജോലികൾ ഓൺലൈനിൽ തുടരും..

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തി തീരുമാനം കൈകൊണ്ടത്.