പ്രമുഖ പ്രൈം ടൈം അവതാരക സ്മൃതി പരുത്തിക്കാട് മീഡിയാ വൺ ചാനൽ വിട്ടു

0
24272

കോഴിക്കോട്: പ്രമുഖ ചാനൽ അവതാരകയായ സ്മൃതി പരുത്തിക്കാട് മീഡിയാ വൺ ചാനലിൽ നിന്നും പടിയിറങ്ങി. പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ അവതാരകയായിരു‍ന്ന സ്മൃതി 2022 ജനുവരി 15-നാണ് സീനിയർ കോ-ഓർഡിനേറ്റിംഗ് എഡിറ്ററായി മീഡിയാ വൺ ചാനലിൽ ചുമതലയേറ്റത്. മാതൃഭൂമി ന്യൂസിൽ സീനിയർ ന്യൂസ് എഡിറ്ററായിരിക്കെയായിരുന്നു ഇതിൽ നിന്നും രാജിവെച്ച് മീഡിയവണ്ണിൽ എത്തിയത്. ഫേസ്ബുക്കിലൂടെയാണ് സ്മൃതി മീഡിയാ വൺ സർവീസ് അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മീഡിയവണ്ണിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ പ്രതിരോധം തീർക്കാൻ വിലക്കിന് തൊട്ട് മുമ്പ് ചാനലിൽ എത്തിയ സ്മൃതിയുടെ സാന്നിധ്യം കൊണ്ട് സാധിച്ചിരുന്നു. പ്രമുഖനേരത്തെ കൈരളി, ഇന്ത്യാ വിഷൻ, മനോരമ ന്യൂസ് ചാനലുകളിലും സ്മൃതി പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷം മാത്രമാണ് ഇവിടെ ജോലി ചെയ്യാൻ സാധിച്ചതെങ്കിലും വ്യക്തിപരമായും പ്രൊഫഷണലായും തന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിതെന്ന് സ്മൃതി വ്യക്തമാക്കി. സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും, സഹപ്രവർത്തകരോടുമുള്ള നന്ദി പറഞ്ഞറിയിക്കാവുന്നതല്ലെന്നും സ്മൃതി ഫേസ്ബുക്കിൽ കുറച്ചു. എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് കുതിക്കാൻ മീഡിയ വണ്ണിന് കഴിയട്ടെയെന്ന് സ്മൃതി ആശംസിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
MediaOne ഇൽ നിന്നും ഇറങ്ങുന്നു. എന്റെ മാധ്യമ ജീവിതത്തിൽ ഒരു വർഷം മാത്രമാണ് ഇവിടെ ജോലി ചെയ്തതെങ്കിലും വ്യക്തിപരമായും പ്രൊഫഷണലായും എന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിത്.
അതിന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും, സഹപ്രവർത്തകരോടും ഉള്ള നന്ദി പറഞ്ഞറിയിക്കാവുന്നതല്ല. എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് കുതിക്കാൻ മീഡിയ വണ്ണിന് കഴിയട്ടെ..ആശംസകൾ..

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക