സഊദിയിലെ ഒരു വീട്ടിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അഗ്നിബാധ

0
1458

ജിസാൻ: ജിസാനിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അഗ്നിബാധ.
സ്വദേശി പൗരൻ ഇദ്‌രീസ് കഅബിയുടെ വീട്ടിലാണ് മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അഗ്നിബാധയുണ്ടായത്. വീട്ടിലെ ഫർണിച്ചറും മറ്റും കത്തിനശിച്ചു. അഗ്നിബാധയിൽ കാര്യമായ നാശനഷ്ടങ്ങൾ നേരിട്ടു.

വീട്ടിലെ മുറിയിൽ മകൾ ചാർജർ വൈദ്യുതി പ്ലഗിൽ കുത്തിവെച്ചതാണ് ചാർജർ പൊട്ടിത്തെറിക്കാനും അഗ്നിബാധക്കും ഇടയാക്കിയതെന്ന് ഇദ്‌രീസ് കഅബി പറഞ്ഞു.
ചാർജർ പൊട്ടിത്തെറിച്ച് മുറിയിൽ തീ പടർന്നുപിടിക്കുകയായിരുന്നു. സമീപത്തെ ഹാളിലേക്കും തീ പടർന്നുപിടിച്ചു.