നാട്ടിൽ പോകുന്ന ദിവസം റൂമിൽ കുഴഞ്ഞു വീണ മലയാളി യുവാവ് മരിച്ചു

0
3773

ഖത്വീഫ്/സഊദി അറേബ്യ: നാട്ടിൽ പോകേണ്ട ദിവസം മുറിയിൽ കുഴഞ്ഞു വീണ മലയാളി യുവാവ് ആശുപത്രിയിൽ നിര്യാതനായി. തൃശൂർ ജില്ലയിലെ പഴുവിൽ അറയിലകത്ത് അബ്ദുൽ റഹ്മാന്റെ മകൻ അൻഷാദ് (31) ആണ് സഊദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ ആശുപത്രിയിൽ മരിച്ചത്.

നാല് വർഷമായി സഊദിയിലുള്ള അൻഷാദ് നാട്ടിലേക്ക് പോകാനിരുന്ന ദിവസം റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലിരിക്കെയാണ് ആശുപത്രിയിൽ മരണപ്പെട്ടത്. ആശുപത്രിയിലായ മകന്റെ അരികിൽ രണ്ടു ദിവസം മുമ്പ് പിതാവ് നാട്ടിൽ നിന്നും എത്തിയിരുന്നു. മാതാവ് – ഐഷ. പ്ലസ് വണ്‍ വിദ്യാർഥി അൻസിയ ഏക സഹോദരിയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക