ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ചു; നാട്ടുകാർ കുരിശിൽ തറയ്ക്കുവാൻ ശ്രമിച്ചപ്പോൾ പോലീസിൽ അഭയം പ്രാപിച്ചു

0
3321

നെയ്‌റോബി/കെനിയ: ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ചതിനെ തുടർന്ന് നാട്ടുകാർ തന്നെ കുരിശിൽ തറയ്ക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് പൊലീസ് സ്റ്റേഷനിൽ അപയം പ്രാപിച്ച് കെനിയക്കാരൻ. എലിയു സിമിയു എന്ന വ്യക്തിയാണ് ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞ് പരാതിയുമായി എത്തിയത്. നാട്ടുകാർ തന്നെ കുരിശിൽ തറയ്ക്കാൻ പോകുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. കെനിയയിലെ ബങ്കാമ കൗണ്ടിയിലായിരുന്നു സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എലിയു സിമിയു താന്‍ യേശു ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഇയാൾ യേശുവിനെപ്പോലെ വേഷം ധരിച്ചാണ് പുറത്തിറങ്ങുന്നത്. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ യേശുവിനെ പോലെ കുരിശില്‍ തറയ്ക്കാന്‍ തീരുമാനിച്ചു. എലിയുവിനെ ദുഃഖ വെള്ളിയാഴ്ച കുരിശില്‍ തറയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എലിയു ശരിക്കും യേശു ക്രിസ്തുവാണെങ്കിൽ മൂന്നാം നാൾ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് നാട്ടുകാർ പറഞ്ഞതോടെയാണ് എലിയു പെട്ടത്. തുടർന്ന് തന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക