ലഹരിമരുന്നുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

0
923

കൊല്ലം: ലഹരിമരുന്നുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
ഇവരില്‍നിന്ന് 20 ഗ്രാം എം.ഡി.എം.എ.യും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കിളിമാനൂര്‍ എക്‌സൈസ് റെയ്ഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫീസറായ അഖില്‍, സുഹൃത്തുക്കളായ അല്‍സാബിത്ത്, ഫൈസല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ആറുമാസമായി അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം റൂറല്‍ പോലീസിന്റെ ഡാന്‍സാഫ് സ്‌ക്വാഡും അഞ്ചല്‍ പോലീസും ചേര്‍ന്ന് മൂന്നുപേരെയും പിടികൂടിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക