ജിദ്ദ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം നേര്‍ന്ന് ജിദ്ദ കണ്ണൂർ ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ അൽ അജ് വാദിലുള്ള ഖൽഅ വില്ലയിൽ മാർച്ച് 10 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ആഘോഷത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗ് സ്ഥാപക ദിനവും പ്ലാറ്റിനം ജൂബിലി ദിനവുമായ മാര്‍ച്ച് പത്തിന് വെള്ളിയാഴ്ച നേതൃത്വ ശില്പശാലയും രാജാജി ഹാള്‍ പുനരാവിഷ്‌കാര പ്ലാറ്റിനം ജൂബിലി സമ്മേളനവും കെ എം സി സി യുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 75 പതാക ഒരേ സമയം ഉയർത്തി തുടക്കം കുറിക്കുന്ന പരിപാടിയിൽ കണ്ണൂർ ജില്ലയിൽ നിന്നും മണ്മറഞ്ഞ നേതാക്കളുടെയും അകാലത്തിൽ പൊലിഞ്ഞുപോയ ധീര രക്ത സാക്ഷികളുടെയും അനുസ്മരണം, പ്രവർത്തക ക്യാമ്പ് എന്നിവ നടക്കും. പ്രമുഖ നേതാക്കൾ അഭിസംബോധന ചെയ്യുന്ന പൊതു സമ്മേളനം കലാ- കായിക വിനോദങ്ങൾ എന്നിവയും ഉണ്ടാകും.
കണ്ണൂർ ജില്ല കമ്മിറ്റിയുടെ കീഴിലുള്ള വിവിധ നിയോജക മണ്ഡലം കമ്മിറ്റികളില്‍ നിന്നുമുള്ള ഇരുനൂറോളം ഭാരവാഹികളും പ്രവർത്തകരും രാവിലെ 8 മണി മുതല്‍ വൈകീട്ട് 6 മണി വരെയുള്ള നേതൃക്യാമ്പിലും ശില്പശാലയിലും സംബന്ധിക്കും.
1948 മാര്‍ച്ച് പത്തിന് മുസ്‌ലിം ലീഗിന്റെ പ്രഥമ ദേശീയ കൗണ്‌സില്‍ നടന്ന മദിരാശി രാജാജി ഹാളിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ്
അൽ അജ് വാദിലുള്ള ഖൽഅ വില്ലയിൽ രാജാജി ഹാള്‍ പുനരാ വിഷ്‌കാര പ്ലാറ്റിനം ജൂബിലി സമ്മേളനം നടത്തുന്നത്.




