മത നിരപേക്ഷതയുടെ കാവലാളായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ: ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി

0
351

സഊദി അറേബ്യ/ഉനൈസ: കേരളത്തിലെ ന്യുനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ തേജസ്സാർന്ന നേതൃത്വമായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. ശാന്തമായ പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കാൻ അദ്ദേഹത്തിനായെന്നും പ്രയാസപ്പെടുന്നവരുടെ ആശ്രയവും പ്രതീക്ഷയുമായി അദ്ദേഹം നിലനിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന പ്രചാരണവും, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തിൽ സാമുദായിക സൗഹാർദ്ദം നിലനിർത്തുന്നതിനും
മുസ്‌ലിം സമുദായത്തിന്നിടയിലെ ഐക്യത്തിനും വേണ്ടി അദ്ദേഹം ശക്തമായി നിലകൊണ്ടു. മുസ്‌ലിം ലീഗിന്റെ ചരിത്രപരമായ മുന്നേറ്റത്തിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. സ്നേഹം കൊണ്ടും സൗഹാർദ പൂർണമായ സഹവർത്തിത്വം കൊണ്ടും മത നിരപേക്ഷതയുടെ സുവർണ പാതയിൽ നിലകൊണ്ട ഹൈദരലി തങ്ങൾ മതേതരത്വത്തിന്റെ കാവലാൾ കൂടിയായിരുന്നുവെന്നും നാസർ ഫൈസി കൂടത്തായി ചൂണ്ടിക്കാട്ടി.

ഇടതു പക്ഷ സർക്കാരിന്റെ നിലപാടുകളും, നയങ്ങളും കേരളീയ സമൂഹത്തിന് വലിയ ബാധ്യതയും ഭാരവും നൽകി കൊണ്ടിരിക്കുകയാണെന്നും ജനജീവിതത്തെ ആകെ തകർക്കുന്ന ഈ കിരാത നിലപാടുകൾക്കെതിരെ പൊതുസമൂഹം ഒന്നിച്ചു നിന്ന് ചെറുക്കൻ മുന്നോട്ട് വരണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജംഷീർ മങ്കട അധ്യക്ഷത വഹിച്ചു.

ബുറൈദ കെഎംസിസി വെൽഫെയർ
വിംഗ് ചെയർമാൻ ഫൈസൽ ആലത്തൂർ ഉദ്‌ഘാടനം ചെയ്തു. ഉനൈസ വെൽഫെയർ വിംഗ് ചെയർമാൻ ഷമീർ ഫറോക്ക്, സി ടി മൊയ്തു
എന്നിവർ സംസാരിച്ചു. സെക്രട്ടറി സുഹൈൽ തങ്ങൾ സ്വാഗതവും, ട്രഷറർ അഷ്‌റഫ്‌ മേപ്പാടി നന്ദിയും പറഞ്ഞു. ആദിൽ അഷ്‌റഫ്‌ ഖിറാഅത്ത് നടത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക