കോഴിക്കോട് വിമാനത്താവളത്തിൽ മൂന്നു പേരിൽനിന്ന് മൂന്നേകാൽ കിലോ സ്വർണം പിടികൂടി

0
1262

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ മൂന്നു പേരിൽനിന്ന് മൂന്നേകാൽ കിലോ സ്വർണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് സ്വദേശി മുഹമ്മദ് അൻവർഷ, മലപ്പുറം സ്വദേശി പ്രമോദ്, എന്നിവരാണ് സ്വർണവുമായി പിടിയിലായത്.

ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്ന് 1131 ഗ്രാം സ്വർണവും പിടികൂടി.

അതേസമയം, വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശി ഫാത്തിമ താഹിറയാണ് 19,200 അമേരിക്കൻ ഡോളറുമായി പിടിയിലായത്.