സഊദി- ഇന്ത്യ വിദേശകാര്യ മന്ത്രിമാർ കൂടികാഴ്ച്ച നടത്തി; ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും ശക്തവുമായ ബന്ധത്തെകുറിച്ച് ചർച്ച ചെയ്തു

0
737

ന്യൂ ഡൽഹി: സഊദി ഇന്ത്യ തമ്മിലുള്ള ചരിത്രപരവും ശക്തവുമായ ബന്ധത്തെയും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെയും കുറിച്ചും സഊദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നടന്ന റെയ്‌സിന ഡയലോഗ് ഫോറത്തി​ന്‍റെ ഭാഗമായാണ്​ കൂടിക്കാഴ്​ച നടന്നത്​.

ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തി​െൻറയും റെയ്‌സിന ഡയലോഗ് ഫോറത്തി​െൻറയും അജണ്ടയിലെ വിഷയങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ കൈമാറി.

ഇന്ത്യയിലെ സൗദി അംബാസഡർ സാലിഹ് ബിൻ ഈദ് അൽ ഹുസൈനി, സൗദി വിദേശകാര്യയുടെ ഒാഫീസ്​ മേധാവി അബ്​ദുറഹ്​മാൻ അൽ ദാവൂദ് എന്നിവരും കൂടിക്കാഴ്​ചയിൽ പങ്കെടുത്തു.