മനസ്സ് നിറഞ്ഞു…കെട്ടിപ്പിടിച്ചു…സിറിയൻ അനാഥ ബാലന്റെ ആഗ്രഹം സഫലമായി

0
1688

റിയാദ്: മനസ്സ് നിറഞ്ഞു…കെട്ടിപ്പിടിച്ചു…സിറിയൻ അനാഥ ബാലന്റെ ആഗ്രഹം സഫലമായി.
അൽ നാസർ ക്ലബ്ബിന്റെ ആസ്ഥാനത്ത് ക്രിസ്റ്റ്യാനോയെ കണ്ട റാബിഹ് ഷഹീൻ താരത്തെ കെട്ടിപ്പിടിച്ചു.

മേഖലയിൽ പ്രവർത്തിക്കുന്ന സഊദി റെസ്‌ക ടീമിനൊപ്പം റിയാദിലെത്തി റൊണാൾഡോയെ കാണാനുള്ള ആഗ്രഹം റാബിഹ് ഷഹീൻ പ്രകടിപ്പിച്ചിരുന്നു. സന്തോഷത്തോടെ താരത്തെ ആലിംഗനം ചെയ്ത് ഐ ലവ് യു റൊണാൾഡോ എന്ന് പറയുന്ന ഷഹീന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. റൊണാൾഡോ മികച്ച കളിക്കാരനാണെന്നും അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്ന ആരാധകനാണെന്നും ഷഹീൻ പറഞ്ഞു.