മക്ക ഹറമിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ

0
1485

ജിദ്ദ: മക്ക ഹറമിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ. നമസ്കാര വേളയിൽ തിരക്കൊഴിവാക്കാൻ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് ആളുകളെ തിരിച്ചുവിടും. ക്രൗഡ് മാനേജ്‌മെൻറിെൻറ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നതായി ക്രൗഡ് മാനേജ്മെൻറ് ഒാഫിസ് മേധാവി എൻജിനീയർ റയാൻ ബിൻ അബ്ദുൽകരീം പറഞ്ഞു.

ആളുകളുടെ പ്രവേശനം, പുറത്തുകടക്കൽ, സഞ്ചാരം, തിരക്കൊഴിവാക്കൽ എന്നിവയിൽ പരിശീലനം ലഭിച്ച 420ലധികം ഫീൽഡ് ജീവനക്കാരെയാണ് ഇരുഹറം കാര്യാലയം ക്രൗഡ് മാനേജ്മെൻറിന് കീഴിൽ ഒരുക്കിയിരിക്കുന്നത്.