ഫിഫ ലോകക്കപ്പിലെ മുഴുവൻ മത്സരങ്ങളും കണ്ട ആരെങ്കിലും ഉണ്ടോ? ഇതാ ഇവിടെ ഒരാൾ; ഹമദ് കണ്ടത് മുഴുവൻ കളികളും, റെക്കോർഡ് കാഴ്ചയിൽ ഗിന്നസ് അംഗീകാരവും

0
1417

ദോഹ: ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കണ്ടതിന്റെ ഗിന്നസ് ലോക റെക്കോർഡ് സ്വദേശി പൗരനായ ഹമദ് അബ്ദുല്ലസീസിന് സ്വന്തം. ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിലെ 64 ൽ 44 മത്സരങ്ങളും ഹമദ് അബ്ദുല്ലസീസ് കണ്ടു. പ്രതിദിനം 3 മത്സരങ്ങൾ വീതമാണ് ഹമദ് കണ്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു മത്സരം കഴിയുമ്പോൾ അടുത്തതിനുള്ള വിസിൽ മുഴങ്ങുന്നതിന് മുൻപേ മത്സര വേദിയിലേക്ക് എത്താൻ കൃത്യമായ പ്ലാനിങ് നടത്തിയിരുന്നു. ലോകകപ്പിന് മുൻപേ തന്നെ ഏറ്റവുമധികം മത്സരങ്ങൾ കണ്ടതിന്റെ ലോക റെക്കോർഡ് നേടാൻ ശ്രമിക്കുന്നതായി ഗിന്നസ് അധികൃതരെ ഹമദ് വിവരമറിയിച്ചിരുന്നു. ഓരോ മത്സരങ്ങളും കണ്ടുവെന്ന് സാക്ഷ്യപ്പെടുത്താൻ 2 സാക്ഷികൾ ഉൾപ്പെടെയുള്ള നിബന്ധനകളും ഹമദ് പാലിച്ചിരുന്നു.

ഹമദ് അബ്ദുൽ അസീസ് ഗിന്നസ് റെക്കോര്‍ഡുമായി.

മത്സരങ്ങൾ കാണുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സഹിതമാണ് റെക്കോർഡിനായി സമർപ്പിച്ചത്. 39 കാരനായ ഹമദ് അൽ വക്രയിലാണ് താമസിക്കുന്നത്. ലോകകപ്പ് സംഘാടകരായിരുന്ന സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ജനറേഷൻ അമേസിങ് ഫൗണ്ടേഷന്റെ പരിശീലകൻ കൂടിയാണ് ഹമദ്.

കഴിഞ്ഞ നവംബർ 20 മുതൽ ഡിസംബർ 18 വരെയായിരുന്നു 22-ാമത് ഫിഫ ലോകകപ്പ് ഖത്തറിൽ നടന്നത്. 8 സ്റ്റേഡിയങ്ങളിലായിരുന്നു മത്സരങ്ങൾ. സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 75 കിലോമീറ്ററായിരുന്നു–അൽഖോറിലെ അൽബെയ്ത്തും അൽ വക്രയിലെ അൽ ജനൗബും തമ്മിലായിരുന്നു ഇത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക