ഉമ്മയോടൊപ്പം ഉംറ നിർവ്വഹിക്കാനെത്തിയ യുവതി മക്കയിൽ മരിച്ചു

0
3093

മക്ക: ഉംറക്കെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു. മലപ്പുറം മഞ്ചേരി കസാലക്കുന്ന് സ്വദേശിയും ഇപ്പോൾ ഹാഫ് കിടങ്ങഴിയിൽ താമസിക്കുന്നവരും പരേതനായ എംബി കാക്കാന്റെ മകനുമായ അഷ്റഫ് എന്ന ബാപ്പുവിന്റെ (ഇലക്ട്രീഷൻ) ഭാര്യ ഷാഹിനയാണ് മക്കയിൽ മരണപ്പെട്ടത്. ഉമ്മയോടൊപ്പം ഉംറ സംഘത്തിൽ വിശുദ്ധ ഉംറ നിർവ്വഹിക്കാനെത്തിയ ഇവർ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മക്കയിലെ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ന്യൂമോണിയയും എച്ച് വൺ പനിയും ബാധിച്ചതിനെ തുടർന്ന് മക്കയിലെ കിംഗ്ഫൈസൻ ആശുപത്രി ഐസിയു വിൽ ആയിരുന്നു. ഇവിടെ വെച്ചാണ് മരണം. ഉംറ കഴിഞ്ഞ് മദീനയിലേക്കുള്ള യാത്രക്കായി ഉമ്മ ഉൾപ്പെടെയുള്ള സംഘത്തിലുള്ള മറ്റുള്ളവർ മദീനയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം. വിശുദ്ധ മക്ക ഹറമിൽ സുബഹി നമസ്ക്കാരത്തിന്ശേഷം നടന്ന മയ്യിത്ത് നിസ്ക്കാരത്തിന് ശേഷം ശറായ ഖബർസ്ഥാനിൽ ഖബറടക്കി. കെഎംസിസി സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ നടപടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക