കോൺഗ്രസ് പരസ്യത്തിൽ പാർട്ടി വിട്ടുപോയ നേതാജിയും, അംബേദ്ക്കറും മുതൽ പാർട്ടിയെ ഏറെ പിറകോട്ട് നയിച്ച നരസിംഹറാവു വരെ…., മൗലാന അബുൽ കലാം ആസാദ് ഇല്ല; സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

0
1937

കോഴിക്കോട്: കോൺഗ്രസ്സ് പ്ലീനത്തോടനുബന്ധിച്ച് നൽകിയ പരസ്യത്തിൽ മൗലാന മൗലാന അബുൽ കലാം ആസാദിനെ ഒഴിവാക്കിയത് ചർച്ചയാകുന്നു. റായിപൂരിൽ നടക്കുന്ന 85 ആം പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 26 ന് നൽകിയ ശ്രദ്ധേയമായ പരസ്യത്തിലാണ് മൗലാന അബുൽ കലാം ആസാദിനെ ഒഴിവാക്കിയത്. ഇതാണ് ഏറെ ചർച്ചയാകുന്നത്. തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ അതിനായി സജ്ജമാകുന്ന കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് തന്നെ ഇതരത്തിലൊരു വേർതിരിവ് ഉണ്ടാകുന്നത് ഏറെ ഞെട്ടിക്കുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ രംഗത്തെത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തന്റെ ഫെസ്ബുക്ക് പോസ്റ്റിലാണ് പന്തല്ലൂർ കോൺഗ്രസ്സ് വേർതിരിവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഗാന്ധി, നെഹ്റു, പട്ടേൽ, ആസാദ് ശ്രേണിയിലായിരുന്നു നാളിതുവരെ മുസ്‌ലിം നാമധാരിയായ സ്വാതന്ത്ര്യ സമരനായകരുടെ ചിത്രങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു പോരുന്നതെന്നും ഐ. സി. എച്ച്. ആറിന്റെ പരസ്യത്തിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കിയ സംഘ് പരിവാർ മനസ്സ് കോൺഗ്രസിനകത്തും സജീവമാണോ എന്നും അദ്ദേഹം ഫെസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

രാജ്യത്തെ പതിനഞ്ച് ശതമാനം വരുന്ന മുസ്ലിംകളെ സമ്പൂർണ്ണമായി തഴഞ്ഞ് മുന്നോട്ട് പോകുന്ന ബിജെപിക്ക് ബദലാവേണ്ടത് അതേ വഴി സ്വീകരിച്ചാണ് എന്നാണ് കോൺഗ്രസും കരുതി വെച്ചിരിക്കുന്നതെങ്കിൽ അവരോട് സഹതപിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ നീണ്ട നേതൃനിര ഹിന്ദിയിലും, ഇംഗ്ലീഷിലുമെല്ലാം പ്രസംഗിച്ച് പ്ലീനത്തിൽ സജീവമായിരുന്നുവെന്നും മലബാറിലെ ശരാശരി മുസ്‌ലിം വോട്ടു വിഹിതം നാൽപത് ശതമാനവും, കേരളമാകെ അതു മുപ്പത് ശതമാനവുമാണെന്ന് അവർ ഓർമ്മിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഉത്തരേന്ത്യൻ മോഡലിൽ അത് ‘ഗിഫ്റ്റ് ഫോർ ഗ്രാന്റഡ്’ അല്ല. ബിജെപിയല്ലാത്ത ആൾട്ടർനേറ്റീവുകൾ ഉള്ള സംസ്ഥാനമാണ് കേരളം. ഇരിക്കുന്ന കൊമ്പ് മുറിക്കുമ്പോൾ മൗനം പാലിക്കുന്നതിനെ ആത്മഹത്യ എന്നും വിളിക്കാമെന്നും സത്താർ പന്തല്ലൂർ ആരോപിച്ചു. സത്താർ പന്തല്ലൂരിന്റെ ഫെസ്ബുക്ക് പോസ്റ്റ് വായിക്കാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വാതന്ത്ര്യ സമരനായകരുടെ ചിത്രങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു പോരുന്നത് നാളിതുവരെ നാം കണ്ടു ശീലിച്ചത് ഗാന്ധി, നെഹ്റു,…

Posted by Sathar panthaloor on Sunday, 26 February 2023