സഊദി അറേബ്യൻ ഫുട്ബോളിലെ തന്റെ രണ്ടാമത്തെ ഹാട്രിക് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റോണാൾഡോ

0
3219

അബ്ഹ: സഊദി പ്രൊ ലീഗ്
മത്സരത്തിൽ മൂന്ന് ഗോളുകൾക്ക്
അൽ നസ്ർ ദമാക്ക് എഫ്സിയെ പരാജയപ്പെടുത്തി. ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റോണാൾഡോയായിരുന്നു അൽ നസ്റിന്റെ മൂന്ന് ഗോളുകളും നേടിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതോടെ സഊദി അറേബ്യൻ ഫുട്ബോളിലെ തന്റെ രണ്ടാമത്തെ ഹാട്രിക് സ്വന്തമാക്കിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിലെ 62-ാം ഹാട്രിക്കാണ് റൊണാൾഡോ ഇപ്പോൾ കരസ്ഥമാക്കിയിട്ടുള്ളത്

18 ആം മിനുട്ടിൽ റോണാൾഡൊ പെനാൽട്ടി വലയിലാക്കിയതോടെയായിരുന്നു ഗോൾ വേട്ട ആരംഭിച്ചത്. തുടർന്ന് 23 ആംമിനുട്ടിലും 44 ആം മിനുട്ടിലും
റോണാൾഡോ വീണ്ടും ഗോളുകൾ നേടി. ഈ വിജയത്തോടെ ലീഗിൽ 43 പോയിന്റോടെ അൽ നസ് ആണിപ്പോൾ പട്ടികയിൽ മുന്നിലുള്ളത്. ഇത്തിഹാദ്, ശബാബ്, ഹിലാൽ തുടങ്ങിയ ക്ലബുകൾ യഥാക്രമം അൽ നസ്റിനു പിറകിലുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക