എറണാകുളം സ്വദേശി സഊദിയിൽ നിര്യാതനായി

0
2130

ജിസാന്‍: ജിസാനില്‍ ഈദാബിയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി മുഹമ്മദ് റാഫി (56) നിര്യാതനായി. നോര്‍ത്ത് പറവൂര്‍ പാലത്തുരുത്ത് സ്വദേശി അബ്ദുറഹ്മാന്റേയും സുഹറയുടെയും മകന്‍ മുഹമ്മദ് റാഫി നജാര്‍ക്കല്‍ ശനിയാഴ്ച പുലര്‍്ചചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 

മൃതദേഹം ബൈഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  ഭാര്യയും രണ്ടു പെണ്‍മക്കളും നാട്ടിലാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിസാന്‍ ഈദാബിയില്‍ മറവ് ചെയ്യും.