റിയാദ്: ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) ഏറ്റവും പുതിയ പ്രവചനമനുസരിച്ച് സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത മാർച്ച് മാസത്തിൽ ശരാശരിയേക്കാൾ ഉയർന്ന മഴ ലഭിക്കുമെന്നും വസന്തകാലത്ത് താപനിലയിൽ നേരിയ വർധനയുണ്ടാകുമെന്നും NCM അറിയിച്ചു.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന മഴയാണ് കേന്ദ്രം പ്രതീക്ഷിച്ചിരുന്നത്. അതേസമയം ജിസാൻ, അസീർ, അൽ-ബഹ, മക്ക മേഖലയിലെ ഉയർന്ന പ്രദേശങ്ങൾ, ഹായിൽ, അൽ-ഖാസിം എന്നിവിടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്.
റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ, ഹായിൽ, ഖാസിം തുടങ്ങിയ പ്രദേശങ്ങളിൽ താപനില ഒരു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സാധാരണയിൽ നിന്ന് താപനില ഉയരുമെന്നും കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.




