ഗർഭിണിയെയും രണ്ടു കൗമാരക്കാരികളെയും വെടിവെച്ചുകൊന്നു; കൊലയാളി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

0
948

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ ഗർഭിണിയെയും രണ്ടു കൗമാരക്കാരികളെയും വെടിവെച്ചുകൊന്ന ​കൊലയാളി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഗലേന പാർക്കി​ലെ ഹൂസ്റ്റൺ മേഖലയിലാണ് കൊല നടന്നത്.

19, 14, 13 പ്രായക്കാരായ മൂന്നുപേരെ കൊല്ലുകയും വീട്ടിലെ 12 വയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത ശേഷമാണ് 38കാരനായ അക്രമി ആത്മഹത്യ ചെയ്തത്. കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ ആൺസുഹൃത്താണ് ​​കൊലയാളി.

യുവതിയുടെ ഒരു വയസ്സുള്ള കുഞ്ഞിനെ അധികൃതർ രക്ഷപ്പെടുത്തി. ആരുടെയും പേരുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.