മലയാളിയായ റെയില്‍വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ

0
1108

തെന്മല: മലയാളിയായ റെയില്‍വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്. മധുര റെയില്‍വേ സ്‌പെഷ്യല്‍ പോലീസ് ടീം ചെങ്കോട്ടയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

കുന്നിക്കോട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ലൈംഗിക അതിക്രമ കേസിലെ പ്രതിയാണിയാള്‍. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ചെങ്കോട്ടയില്‍ പെയിന്റിങ് ജോലി ചെയ്തു വരികയായിരുന്നു.

കൊല്ലം സ്വദേശിയായ യുവതിക്കുനേരേ വ്യാഴാഴ്ച രാത്രി എട്ടിനാണ് ആക്രമണമുണ്ടായത്. തിരുനെല്‍വേലി-ചെങ്കോട്ട പാസഞ്ചര്‍ പോയശേഷം റെയില്‍വേ ഗേറ്റ് തുറന്നിട്ട് മുറിയിലിരിക്കുമ്പോഴായിരുന്നു ആക്രമണം. ജീവനക്കാരിയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു.