ജീവന​ക്കാ​രു​ടെ സേ​വ​ന-​വേ​ത​ന ക​രാ​റു​ക​ൾ സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ ‘ഖി​വ’ പ്ലാ​റ്റ്‌​ഫോ​മി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം; മന്ത്രാലയം

0
930

റിയാദ്: ജീവന​ക്കാ​രു​ടെ സേ​വ​ന-​വേ​ത​ന ക​രാ​റു​ക​ൾ സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ ‘ഖി​വ’ പ്ലാ​റ്റ്‌​ഫോ​മി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ വീണ്ടും മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യത്തിന്റെ മുന്നറിയിപ്പ്.

തൊ​ഴി​ലു​ട​മ​യു​ടെ​യും ജീ​വ​ന​ക്കാ​ര​​ന്റെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും തൊ​ഴി​ലാ​ളി​യു​ടെ ജോ​ലി​സ്ഥി​ര​ത​യും ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ല​ന്ത​രീ​ക്ഷം ഒ​രു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ്​ ഈ ​ന​ട​പ​ടി.

രാ​ജ്യ​ത്തെ എ​ല്ലാ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളോ​ടു​മാ​ണ്​​ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​രാ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നും അ​പ്​​ലോ​ഡ്​ ചെ​യ്യാ​നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ട​ത്​. തൊ​ഴി​ൽ​നി​യ​മ​ങ്ങ​ൾ സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ൽ, ക​രാ​ർ ഡേ​റ്റ​യു​ടെ സാ​ധു​ത ഉ​റ​പ്പു​വ​രു​ത്ത​ൽ, ത​ർ​ക്ക​ങ്ങ​ളും തൊ​ഴി​ൽ​പ്ര​ശ്ന​ങ്ങ​ളും കു​റ​യ്ക്ക​ൽ എ​ന്നി​വ​യും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.