സഊദി ഫൗണ്ടേഷൻ ഡേ: വൻ ഓഫറുമായി ഫ്ലൈനാസ്, 159 റിയാലിന് നാട്ടിലേക്ക് പറക്കാം

0
15198

റിയാദ്: സഊദി ഫൗണ്ടേഷൻ ഡേ പ്രമാണിച്ചു വൻ ഓഫറുമായി സഊദി വിമാന കമ്പനി ഫ്ലൈനാസ്. ആഭ്യന്തര, അന്താരാഷ്ട്ര സെക്റ്ററുകളിലേക്ക് വൻ ഓഫറാണ് ഫ്ലൈ നാസ് നൽകുന്നത്. വെറും 89 റിയാലിനാണ് ആഭ്യന്തര സെക്റ്ററുകളിൽ ടിക്കറ്റ് വിൽപന. 159 റിയാലിന് അന്താരാഷ്ട്ര സെക്റ്ററുകളിലേക്കും ടിക്കറ്റ് ഓഫർ നൽകുന്നുണ്ട് ഫ്ലൈ നാസ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്ലൈനാസിനൊപ്പം സഊദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിക്കൂ! എന്ന തലക്കെട്ടിലാണ് ടിക്കറ്റ് ഓഫർ ഫ്ലൈനാസ് പ്രഖ്യാപിച്ചത്. ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളിൽ നിങ്ങൾക്ക് അതിശയകരമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് ഫ്ലൈനാസ് അറിയിച്ചു. ആഭ്യന്തര സെക്റ്റർ വിമാനങ്ങൾക്ക് റിയാൽ മുതലും അന്താരാഷ്ട്ര വിമാനങ്ങൾക്ക് റിയാൽ മുതലും ടിക്കറ്റുകൾ ലഭ്യമാണ്.

ഈ പ്രത്യേക അവസരത്തിൽ വൻ ഓഫർ നഷ്‌ടപ്പെടുത്തരുതെന്നും ഇന്ന് തന്നെ ബുക്ക് ചെയ്യുകയെന്നും ഫ്ലൈനാസ് ആവശ്യപ്പെട്ടു.

ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 22 വരെ മാത്രം നടത്തുന്ന ബുക്കിംഗുകൾക്ക് ഈ ഓഫറുകൾ ലഭ്യമാണ്. ഈ സ്ഥാപക ദിനം ഫ്ലൈനാസുകൾക്കൊപ്പം ഓർക്കാനുള്ള അവസരമാക്കുക. നിങ്ങളുടെ അടുത്ത യാത്ര ആസൂത്രണം ചെയ്ത് ഇന്ന് തന്നെ ബുക്ക് ചെയ്യുകയെന്നും ഫ്ലൈനാസ് ആവശ്യപ്പെട്ടു. ബുക്കിങ്ങിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക