ജിദ്ദ: കടലിലെ ആവാസവ്യവസ്ഥയെ കുറിച്ച് പഠിക്കുവാനായി സഊദി ദേശീയ വന്യജീവി വികസന കേന്ദ്രം
ചെങ്കടൽ ഭാഗങ്ങളിലെ 70 സ്ഥലങ്ങളിൽ ഗവേഷണ സർവേ നടത്തുവാൻ സഊദി അറേബ്യ പദ്ധതിയിടുന്നു.
സമുദ്ര ഗവേഷണരംഗത്തെ വിദഗ്ധ രും ശാസ്ത്രജ്ഞരും ഉൾക്കൊള്ളുന്ന ഒരു സംഘമാണ് ഗവേഷണ സർ വേയിലുണ്ടാകുക.
ചെങ്കടലിലെ പവിഴപ്പു റ്റുകളുടെയും അപൂർവ ജലജീവികളുടെ യും നിലനിൽപ്പിനെയും ആവാസവ്യവ സ്ഥയെയും കുറിച്ചാണ് സർവേ നടത്തുക.
സമുദ്രത്തിൽ ജീവിക്കുന്ന ജീവജാലങ്ങൾ, പവിഴപ്പുറ്റുകൾ, സസ്യജാലങ്ങൾ, മത്സ്യങ്ങൾ, ആമകൾ, മറ്റു കടൽ ജീവികൾ എന്നിവയുടെ ആ വാസവ്യവസ്ഥ നിരീക്ഷിക്കാനും അവയെ സംരക്ഷിക്കാനും ഈ പഠനത്തിലൂടെ കഴിയും. ജിദ്ദക്കും യാംബുവിനും ഇടയിലു ള്ള ചെങ്കടൽ ഭാഗങ്ങളിലെ 70 സ്ഥലങ്ങളിൽ ഗവേഷണ സർവേ നടക്കും.