ലോക ബാഡ്മിന്റൻ ഫെഡറേഷൻ ടൂർണമെന്റ് പാനലിൽ ഇടം പിടിച്ച് മലയാളി ഡോക്ടർ

0
1205

അബുദാബി: ലോക ബാഡ്മിന്റൻ ഫെഡറേഷൻ ടൂർണമെന്റിലെ ഡോക്ടർമാരുടെ പാനലിൽ മലയാളി ഡോക്ടർ ഇടംപിടിച്ചു. അബുദാബി ഖലീഫ യൂണിവേഴ്സിറ്റിയിലെ ബുർജീൽ ഹോൾഡിങ്സിന്റെ അജങ്റ്റ് ക്ലിനിക്കിൽ ഫാക്കൽറ്റിയിലെ ഓർത്തോപീഡിക് സ്പോർട്സ് സർജനായ തിരുവല്ല സ്വദേശി ഡോ. ഷിബു വർഗീസാണ് മലയാളികൾക്ക് അഭിമാനമായത്.

ഈ പദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ് ഡോ. ഷിബു വർഗീസ്. ഇന്റർനാഷനൽ പാരാലിംപിക് കമ്മിറ്റി ബിഎസി അംഗം, ഫിഫ മെഡിക്കൽ ആൻഡ് ആന്റി ഡോപിങ് ഓഫിസർ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ മെഡിക്കൽ ആൻഡ് ആന്റി ഡോപിങ് ഓഫിസർ, ഇന്റർനാഷനൽ ഫെൻസിങ് ഫെഡറേഷൻ (ആന്റി ഡോപിങ് ഓഫിസർ) അംഗം, ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേസ് മെഡിസിൻ അംബാസഡർ (മിഡിൽ ഈസ്റ്റ്), അൽജസീറ ഫുട്ബോൾ ക്ലബ് അണ്ടർ 21 ടീം ഫിസിഷ്യൻ ആൻഡ് അക്കാദമി ഡോക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. പുഷ്പഗിരി മെഡിക്കൽ കോളജിൽ 6 വർഷം അസിസ്റ്റന്റ് പ്രഫസറായിരുന്നു.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ, ഫിഫ വേൾഡ് കപ്പ് ക്വാളിഫയേഴ്സ് 2022 ഖത്തർ, ഏഷ്യ കപ്പ് ക്രിക്കറ്റ് 2018, ഐസിസി ഓസ്ട്രേലിയ/പാക്കിസ്ഥാൻ 2018, അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗ് 2018, ഇന്ത്യൻ പ്രീമിയർ ലീഗ് (2019 വരെ), യൂറോപ്യൻ ഗോൾഫ് ടൂർ, ഇന്റർനാഷനൽ വേക്ക് ബോർഡിങ്, ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ 2013, 2019 മുതൽ ഫിഫ മെഡിക്കൽ ആൻ‍ഡ് ആന്റി ഡോപിങ് ഓഫിസർ, 2016ൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് മെഡിക്കൽ മേധാവി തുടങ്ങിയ മേഖലകളിലെ പരിചയമാണ് ഈ ദൗത്യത്തിലേക്കു നയിച്ചത്.