സഊദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നോർക്ക റൂട്ട്‌സ് വഴി വനിതാ നഴ്‌സുമാർക്ക് ജോലി അവസരം

0
1140

തിരുവനന്തപുരം: സഊദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നോർക്ക റൂട്ട്‌സ് വഴി വനിതാ നഴ്‌സുമാർക്ക് ജോലി അവസരം. സഊദി ആരോഗ്യ മന്ത്രാലയ ചട്ടങ്ങൾ അനുസരിച്ചായിരിക്കും ശമ്പളം നൽകുക. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്.

നഴ്‌സിംഗിൽ ബിഎസ്‌സി/ പോസ്റ്റ് ബിഎസ്‌സി/എംഎസ്‌സി/പിഎച്ച്ഡി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23. കാർഡിയോളജി ഐസിയു/ ഇആർ/ഐസിയു/ എൻഐസിയു/ പിഐസിയു/ കാത്ത് ലാബ്/ ജനറൽ നഴ്‌സിംഗ്/ ഡയാലിസിസ്/ എൻഡോസ്കോപ്പി/ മെന്റൽ ഹെൽത്ത് മിഡ്‌വൈഫ്/ ഓങ്കോളജി/ ഒടി (അല്ലെങ്കിൽ)/ പിഐസിയു/ ട്രാൻസ്‌പ്ലാന്റ്/ മെഡിക്കൽ എന്നീ ഒഴിവുകളാണുള്ളത്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ഏറ്റവും പുതിയ ബയോഡാറ്റ, ആധാർ കാർഡ്, പാസ്‌പോർട്ടിന്റെ സ്കാൻ ചെയ്ത പകർപ്പുകൾ, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, വെള്ള പശ്ചാത്തലത്തിലുള്ള ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ (ജെപിജി) എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന വിലാസത്തിൽ അയക്കണം.
ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ഉൾപ്പെടെ ഇമെയിൽ അയയ്ക്കണം. സൗദി ആരോഗ്യം

കൊച്ചി, ബാംഗ്ലൂർ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ അഭിമുഖം നടക്കും. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ കൊച്ചിയിലും ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ ബാംഗ്ലൂരിലും ഫെബ്രുവരി 25 മുതൽ 26 വരെ ഡൽഹിയിലും ഫെബ്രുവരി 28 മുതൽ മാർച്ച് വരെ ചെന്നൈയിലും ഇന്റർവ്യൂ നടക്കും. 1. സംശയങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്ന്), +91 8802 012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ സൗകര്യം) എന്നിവയുമായി ബന്ധപ്പെടുക. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org ലും വിവരങ്ങൾ ലഭ്യമാണ്.