നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ റിയാദിൽ നിര്യാതനായി

0
2232

റിയാദ്: കമ്പനിയുടെ നിയമക്കുരുക്ക് കാരണം ഇഖാമ പുതുക്കുവാൻ സാധിക്കാതെ റിയാദ് ഇന്ത്യന്‍ എംബസിയുടെ സഹായത്താൽ നാട്ടില്‍ പോകുവാനുള്ള രേഖകള്‍ ശരിയാക്കി മടങ്ങാനിരിക്കെ ഇന്ത്യക്കാരൻ റിയാദിൽ മരിച്ചു. മഹാരാഷ്ട താനെ ബീവണ്ടി സ്വദേശി ഉസ്മാൻ മുറാദ് (69) ആണ് മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് അൽ ഈമാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെകിലും ഉച്ചയോടെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. നിയമക്കുരുക്ക് നീങ്ങി അടുത്ത ദിവസം നാട്ടിലെക്ക് മടങ്ങാനിരിക്കെയാണ് മരണം തേടിയെത്തിയത്.

മുംബൈ കെഎംസിസി അഷ്‌റഫ്‌ മാറജേരി വിവരങ്ങൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാളെ മറവ് ചെയ്യും. മകൻ ഖബറടക്കത്തിനായി മുബൈയിൽ നിന്ന് പുറപ്പെട്ടു. നാളെ രാവിലെ റിയാദിൽ എത്തും. പിതാവ്: അബ്ദുൽ നസീർ, മാതാവ്: സൈനാബി, ഭാര്യ: റിസ്‌വാന.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക