ഹജ്ജ് കമ്മിറ്റി റിയാൽ മാറ്റി നൽകുന്ന രീതി​ ഇനി മുതൽ ഉണ്ടാകില്ല; തീ​ർ​ഥാ​ട​കർ പ​ണം സ്വ​യം ക​രു​തേ​ണ്ടി​വ​രും

0
979

മ​ല​പ്പു​റം: ഹാ​ജി​മാ​ർ​ക്ക് കൈ​യി​ൽ ക​രു​താ​നു​ള്ള സൗദി റിയാൽ ന​ൽ​കു​ന്നതിനു പ​ക​രം തീ​ർ​ഥാ​ട​ക​ർ പ​ണം സ്വ​യം ക​രു​തേ​ണ്ടി​വ​രും. തീ​ർ​ഥാ​ട​ക​ർ അ​ട​ച്ച തു​ക​യി​ൽ​നി​ന്ന് 2100 റി​യാ​ൽ വീതം യാ​ത്രയ്​ക്ക്​ തൊ​ട്ടു​മു​മ്പ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​ വച്ച് ഹജ്ജ് കമ്മിറ്റി തീർഥാടകർക്കു നൽകുകയായിരുന്നു കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യുള്ള രീതി.

ഇന്ത്യൻ രൂപ റി​യാ​ലാ​യി മാ​റ്റു​ന്ന​തി​ന്​ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് കു​റ​ഞ്ഞ നി​ര​ക്കി​ൽ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചാ​ണ്​ ഹജ്ജ് കമ്മിറ്റി തീർഥാടകർക്കു പണം നൽകിയിരുന്നത്. യാ​ത്ര​വേ​ള​യി​ൽ ഹാ​ജി​മാ​ർ അ​ധി​ക​മാ​യി വാ​ങ്ങു​ന്ന റി​യാ​ലി​ന്‍റെ നി​ര​ക്കു​മാ​യി വ​ൻ​വ്യ​ത്യാ​സം ഈ ​തു​ക​യി​ലു​ണ്ടാ​കാ​റു​ണ്ട്. അതിനാൽ തന്നെ ഹജ്ജ് കമ്മിറ്റി റിയാൽ മാറ്റി നൽകുന്ന രീതി​ ഹാ​ജി​മാ​ർ​ക്ക്​ ഗു​ണ​ക​ര​മാ​യി​രു​ന്നു.

മു​മ്പ്​ ഹ​ജ്ജി​ന്​ പോ​കു​ന്ന​വ​ർ സ്വ​ന്ത​മാ​യി ചെ​ല​വി​നു​ള്ള പ​ണം കൈ​വ​ശം വയ്​ക്ക​ണ​മാ​യി​രു​ന്നു. പ​ല​രും പൈ​സ​യി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ തീ​ർ​ഥാ​ട​ക​രി​ൽ​നി​ന്ന് നേ​ര​ത്തേ പ​ണം വാ​ങ്ങി റി​യാ​ലാ​ക്കി മാ​റ്റി എ​ല്ലാ​വ​ർ​ക്കും ന​ൽ​കാ​ൻ ഹ​ജ്ജ്​ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്.