ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ടു; തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കി

0
2132

തിരുവനന്തപുരം: പരിശീലന വിമാനം നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരുക്കില്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ വിമാനത്താവളത്തിന്റെ റണ്‍വേയിലാണ് വിമാനം ഇടിച്ചിറക്കിയത്. ഇടിച്ചിറക്കിയപ്പോള്‍ തീപിടിക്കാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി.

പൈലറ്റ് മാത്രമുണ്ടായിരുന്ന സെസ്ന 172ആർ വിമാനമാണ് നിയന്ത്രണം വിട്ടത്. പൈലറ്റ് രക്ഷപ്പെട്ടു. രാവിലെ 11.35 ന് ആണ് അപകടം. ഒരു മണിക്കൂറിനുള്ളിൽ റൺവേ പ്രവർത്തനക്ഷമമാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. ചിത്രങ്ങൾ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



Flight Crash-Lands In Trivandrum Airport