കിഴക്കൻ സഊദിയിൽ മരണപ്പെട്ട കെഎംസിസി, എസ് ഐ സി സജീവ പ്രവർത്തകൻ അബ്ദുൽ കരീമിന്റെ മയ്യത് ഖബറടക്കി

0
2166

ദമാം: കിഴക്കൻ സഊദിയിൽ മരണപ്പെട്ട കെഎംസിസി, എസ് ഐ സി സജീവ പ്രവർത്തകൻ അബ്ദുൽ കരീം പെരുമുഖത്തിൻ്റെ മയ്യിത്ത് ഫൈസലിയ ഖബർസ്ഥാനിൽ മറവ് ചെയ്തു. രാമനാട്ടുകര പെരുമുഖം ശാഖാ യൂത്ത്ലീഗ് മുൻ പ്രസിഡണ്ടും യാമ്പു കെഎംസിസി, എസ് ഐ സി പ്രവർത്തകനുമായിരുന്ന പെരുമുഖം എണ്ണക്കാട് പള്ളിക്ക് സമീപം പഴന്തല അബ്ദുൽ കരീം (55) ഇക്കഴിഞ്ഞ ജനുവരി 31 നാണ് കിഴക്കൻ സഊദിയിലെ ഖത്വീഫിൽ നിര്യാതനായത്.

എബിവി റോക്ക് കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായ അബ്ദുൽ കരീം കഴിഞ്ഞ ഇരുപത് വർഷമായി യാമ്പുവിലും ജുബൈലിലും ജോലി ചെയ്തു വരികയായിരുന്നു. ദേഹാസ്വസ്ഥ്യം മൂലം ഖത്വീഫ് സെൻട്രൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടിയെങ്കിലും പിന്നീട് ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങുകയായിരുന്നു. നല്ലളം സ്വദേശിനി നജ്മ യാണ് ഭാര്യ. മക്കൾ: മുഹമ്മദ്‌ അനസ്, മുഹ്സിൻ, ഷാനിബ. മരുമകൻ: മുഹമ്മദ്‌ സഫ്‌വാൻ ആക്കോട്

മരണാനന്തര നിയമനടപടികൾ
പൂർത്തീകരിക്കാൻ കെഎംസിസി ഖത്വീഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി ശരീഫ്, ജനറൽ സെക്രട്ടറി മുഷ്താഖ് പേങ്ങാട്, വെൽഫെയർ വിംഗ് ചെയർമാൻ അമീൻ കളിയിക്കാവിള, കൺവീനർ അസീസ് കാരാട്, പ്രവിശ്യ കമ്മിറ്റി സെക്രട്ടറി ടി.ടി.എ കരീം വേങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.

പ്രവിശ്യ കെഎംസിസി നേതാക്കളായ സിദ്ധീഖ് പാണ്ടികശാല, റഹ്മാൻ കാരയാട്, മുഹമ്മദ്‌ കുട്ടി കരിങ്കപ്പാറ, ഒപി ഹബീബ് ബാലുശ്ശേരി , ടി ടി എ കരീം, ബേപ്പൂർ മണ്ഡലം കെഎംസിസി നേതാക്കളായ ഫൈസൽ കരുവൻതിരുത്തി, സലീം പെരുമുഖം,സമദ് പെരുമുഖം, ഖത്വീഫ് കെഎംസിസി നേതാക്കളായ ഉസ്മാൻ കെ എം, ഷുക്കൂർ മമ്പാട്, നൗഷാദ് പട്ടാമ്പി, സിസി മുനീർ, ജോലിചെയ്തിരുന്ന കമ്പനി അധികൃതർ, സഹപ്രവർത്തകർ തുടങ്ങി നിരവധി പേർ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു.