അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.3 കോടി ദിർഹം (51.49 കോടി രൂപ) ഖത്തറിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിക്ക്. ദോഹയിലെ ഒരു എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന രഞ്ജിത് കുമാർ പൽ ആണ് ഭാഗ്യവാൻ. മലയാളികളായ വിജേഷ് വിശ്വനാഥൻ (10 ലക്ഷം ദിർഹം), ഷിബു മാത്യു (ഒരു ലക്ഷം), അജിത് രാമചന്ദ്ര കൈമൾ (അര ലക്ഷം) എന്നിവരാണ് മറ്റു ജേതാക്കൾ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇത്തവണത്തെ നറുക്കെടുപ്പിൽ 2,3,4 സ്ഥാനങ്ങളും ഡ്രീം കാര്‍ നറുക്കെടുപ്പിൽ റേഞ്ച് റോവര്‍ നേടിയതും ഇന്ത്യക്കാരാണ്. 2023 ഫെബ്രുവരി മൂന്നിന് നടന്ന നറുക്കെടുപ്പിലാണ് രഞ്ജിത് വമ്പൻ സമ്മാനം നേടിയത്. ദോഹയിൽ ഒരു ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനത്തിൽ ജോലിനോക്കുകയാണ് രഞ്ജിത്. രണ്ട് ആൺകുട്ടികളുടെ അച്ഛനായ രഞ്ജിത് നറുക്കെടുപ്പ് വിജയത്തിന്‍റെ ഞെട്ടലിലാണ്. നേപ്പാളിലെ കുടുംബത്തിനായി പണം ചെലവാക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.
കഴിഞ്ഞ 15 മാസമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രഞ്ജിത് പങ്കെടുക്കുന്നുണ്ട്. 20 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറ്. ഒന്നാം സമ്മാനം കിട്ടിയെങ്കിലും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നാണ് രഞ്ജിത് പറയുന്നത്. ക്യാഷ് പ്രൈസുകള്‍ മാത്രമല്ല, സ്വര്‍ണം കാര്‍ എന്നീ സമ്മാനങ്ങളും ബിഗ് ടിക്കറ്റിലൂടെ നേടാനാകും.
മാര്‍ച്ച് മാസം നടക്കുന്ന അടുത്ത ലൈവ് നറുക്കെടുപ്പിൽ AED 15 മില്യൺ ഒരു വിജയിക്ക് നേടാനാകും. രണ്ടാം സമ്മാനം AED 1 മില്യൺ ആണ്. മൂന്നാം സമ്മാനം AED 100,000, നാലാം സമ്മാനം AED 50,000. ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. ആഴ്ച്ചതോറും AED 100K വീതം മൂന്നു പേര്‍ക്ക് നേടാനുള്ള അസുലഭ അവസരം കൂടെയാണിത്.
അതേസമയം മഹ്‍സൂസിന്റെ 114-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ നിരവധി പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തുകയും അവരെ നല്ലൊരു ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ആകെ 1,646 വിജയികള്‍ 1,860,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി. ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന, തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, രണ്ടു വര്‍ഷം കൊണ്ട് 31 മള്‍ട്ടി മില്യനയര്‍മാരെയാണ് സൃഷ്ടിച്ചിട്ടുള്ളത്.
10 മില്യന്‍ ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാനത്തിന് ഈ ആഴ്ച ആരും അര്‍ഹരായില്ലെങ്കിലും നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 43 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 23,256 ദിര്‍ഹം വീതം നേടി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




