ഭക്ഷ്യമാലിന്യം കുറയ്ക്കുന്നതിന് ഉചിതമായനടപടി കൈകൊള്ളും

0
1109

അബുദാബി: ഭക്ഷ്യമാലിന്യം കുറയ്ക്കുന്നതിന് ഉചിതമായനടപടികൾ കൈക്കൊള്ളുന്നതിന്
യു.എ.ഇ.യിൽ ദി നാഷണൽ ഫുഡ് ലോസ് ആൻഡ് വേസ്റ്റ് ഇനീഷിയേറ്റീവും (നെഅമ) അൽദാർ പ്രോപ്പർട്ടീസും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.

അബുദാബി സുസ്ഥിരതാ വാരത്തിന്റെഭാഗമായാണ് കരാർ ഒപ്പുവെച്ചത്. കാലാവസ്ഥാവ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമെഹ്രിയുടെ സാന്നിധ്യത്തിലാണ് ധാരണാപത്രംഒപ്പിട്ടത്. ദേശീയ ഭക്ഷ്യസുരക്ഷാ അജണ്ട കൈവരിക്കുന്നതിന് പുതിയകരാർ നിർണായക സംഭാവനകൾ നൽകുമെന്നാണ് വിലയിരുത്തൽ.

ഭക്ഷ്യനഷ്ടങ്ങളും മാലിന്യവും കുറയ്ക്കുന്നതിനുള്ള സംയുക്തശ്രമങ്ങൾക്ക് ശക്തിപകരാൻ പുതിയകരാറിലൂടെ സാധിക്കുമെന്ന് അൽ മെഹ്രി പറഞ്ഞു. ദൈനംദിന ജീവിതത്തിൽ ഭക്ഷ്യമാലിന്യം കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് ഓരോവ്യക്തിയുടെയും കടമയാണെന്നും അവർ ഓർമിപ്പിച്ചു.