ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. യു.എ.ഇയിലെ ആശുപത്രിയിലാണ് അന്ത്യം. 2001 മുതല്‍ 2008 വരെ പാകിസ്താന്‍ പ്രസിഡന്റായിരുന്നു.
പാകിസ്താനില്‍ രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ നേരിടുന്ന മുഷറഫ്, നാഡീവ്യൂഹത്തെ തളര്‍ത്തുന്ന അപൂര്‍വ രോഗം ബാധിച്ച് ദുബായില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു
രാജ്യത്തെ കരസേന മേധാവിയായിരുന്ന പര്‍വേസ് മുഷറഫ് 1999 ഒക്‌ടോബറില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ല്‍ പാക്കിസ്താന്‍ പ്രസിഡന്റായി. 2008ല്‍ ഇംപീച്‌മെന്റ് നടപടികള്‍ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു.
