യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി ടെലിഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
1280

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തെക്കുറിച്ച് സംസാരിച്ച രാഷ്‍ട്രനേതാക്കള്‍ പരസ്‍പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള വഴികളും ചര്‍ച്ച ചെയ്‍തു. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണത്തിന്റെയും സമഗ്രമായ വാണിജ്യ ബന്ധത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ടെലിഫോണ്‍ ചര്‍ച്ച.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള, മേഖലയിലെയും അന്താരാഷ്‍ട്ര തലത്തിലെയും കാര്യങ്ങളില്‍ മോദിയും ശൈഖ് മുഹമ്മദും തങ്ങളുടെ കാഴ്ചപ്പാടുകള്‍ അറിയിച്ചു. അത്തരം കാര്യങ്ങളിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം വിവിധ മേഖലകളില്‍ കൂടുതല്‍ വര്‍ദ്ധിക്കുമെന്നും അതിലൂടെ വിസകന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമം നടത്തുമെന്നും ഇരു നേതാക്കളും ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക