കിഴക്കൻ സഊദിയിൽ വാഹനാപകടം; മൂന്നു മംഗലാപുരത്തുകാരടക്കം നാലു പേര്‍ മരിച്ചു

0
3110

റിയാദ്: കിഴക്കൻ സഊദിയിലെ അൽ അഹ്സയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മംഗലാപുരം സ്വദേശികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. മംഗലാപുരം സ്വദേശികളായ അഖില്‍ നുഅ്മാന്‍, മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ് വാന്‍, ഒരു ബംഗ്ലാദ് സ്വദേശി എന്നിവരാണ് മരിച്ചത്. നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖുറൈസ് റോഡില്‍ ഹറാദില്‍ ഒട്ടകവുമായി കാറിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. അല്‍ഹസ കിംഗ് ഫഹദ് ആശുപത്രിയിലാണ് മൃതദേഹങ്ങളുള്ളത്. സാകോ കമ്പനി ജീവനക്കാരാണ് മരണപ്പട്ടവർ. കമ്പനി ഉദ്യോഗസ്ഥരെ സഹായിക്കാന്‍ അല്‍ഹസയിലെ സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക