റിയാദ്: സ്ഥാപന ഉടമസ്ഥാവകാശം മാറുമ്പോൾ ആ സ്ഥാപനത്തിന് കീഴിലെ തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം സംബന്ധിച്ച് സഊദി തൊഴിൽ മന്ത്രാലയം വിശദീകരിച്ചു. ഒരേ വാണിജ്യ രജിസ്ട്രിയുള്ള സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സ്പോൺസർഷിപ്പ് ഓട്ടോമാറ്റിക് ആയി തന്നെ പുതിയ ഉടമയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചില ഘട്ടങ്ങൾ വഴിയാണ് ഇത് നടക്കുക. ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികളിൽ ലേബർ ഓഫീസ് അവലോകനം ചെയ്യുക, മുൻ ഉടമയുടെ ഫയൽ നടപടിക്രമത്തിലുള്ളതിലേക്ക് മാറ്റുക, തുടർന്ന് പുതിയ ഉടമയ്‌ക്കായി ഒരു ഫയൽ തുറക്കുക എന്നിവ ഉൾപ്പെടുന്നുന്നതാണ് നടപടിക്രമങ്ങൾ എന്ന് മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയ ട്വിറ്റർ അക്കൗണ്ടിൽ ഇത് സംബന്ധമായ ഒരു അന്വേഷണത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം തന്നെ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 അടിസ്ഥാനമാക്കി ജോലി കാരണം തൊഴിലുടമയ്ക്ക് ചുമത്തുന്ന സർക്കാർ ഫീകളൊന്നും തൊഴിലാളി വഹിക്കേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക