ആശങ്കകൾക്ക് വിരാമം; പിടി 7നെ മയക്കുവെടി വച്ചു; ഇനി നിർണായക കാത്തിരുപ്പ്

0
2242

പാലക്കാട്: ആശങ്കകൾക്ക് വിരാമം. ധോണി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ പിടി 7നെ മയക്കുവെടിവച്ചു. ഡോ.അരുൺ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് രാവിലെ 7.10നാണ് പിടി സെവനെ മയക്കുവെടി വച്ചത്. മുണ്ടൂരിലെ അനുയോജ്യമായ സ്ഥലത്ത് പിടിസെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഉൾവനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്. മയക്കുവെടി വച്ചതിന് പിന്നാലെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഇപ്പോൾ കാട്ടിൽ പ്രവേശിച്ചിട്ടുണ്ട്.

45 മിനിറ്റ് വരെയാണ് മയക്കുവെടിയുടെ ആഘാതമുണ്ടാവുക. അതിനുള്ളിൽ കുങ്കിയാനകളെ ഉപയോഗിച്ച് പിടി 7നെ ലോറിയിൽ കയറ്റണോ രണ്ടാമതൊരു മയക്കുവെടി കൂടി വയ്ക്കണോ എന്ന കാര്യത്തിൽ വ്യക്തത വരുന്നതേയുള്ളുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.

പി.ടി സെവനെ വാഹനത്തില്‍ കയറ്റുക എന്ന ദൗത്യമാണ് ബാക്കിയുള്ളത്. അതിനാവശ്യമായ ക്രെയിന്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍, കുങ്കിയാനകള്‍ എന്നിവയെ പ്രദേശത്ത് സജ്ജമാക്കി കഴിഞ്ഞു. പെട്ടെന്നു തന്നെ ആനയെ വാഹനത്തില്‍ കയറ്റാനുള്ള ശ്രമത്തിലേക്ക് ദൗത്യസംഘം കടക്കും. പി.ടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റും. പിന്നീട് ധോണിയിലൊരുക്കിയ പ്രത്യേക കൂട്ടില്‍ ആനയെ തളയ്ക്കും.

അനധികൃതമായി ആരും വനത്തിലേക്കു കടക്കാതെ ഇരിക്കാന്‍ വിവിധ ഭാഗങ്ങളില്‍ പോലീസിന്റെ നിരീക്ഷണം ഏര്‍പ്പെടുത്തി. പാലക്കാട് ടസ്‌ക്കര്‍ 7 എന്ന പി.ടി സെവനെ പിടികൂടാനായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ അഞ്ചു ദൗത്യ സംഘങ്ങളാണ് ധോണി വനത്തിനുള്ളില്‍ എത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ ദൗത്യം വിജയംകണ്ടു. വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



Story Highlights: sedation shot given to pt 7