നാട്ടിലേക്കുള്ള യാത്രയിൽ മലയാളി യുവാവ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

0
2242

ഷാർജ: നാട്ടിലേക്കുള്ള യാത്രയിൽ മലയാളി യുവാവ് വിമാനത്താവളത്തിൽ
കുഴഞ്ഞുവീണു മരിച്ചു.
കണ്ണൂർ പള്ളിക്കര സുബുലുസ്സലാം മദ്രസയ്ക്ക്, സമീപം വിപി ഹൗസ് മുനീർ അബ്ദുള്ള (33) ആണ് മരിച്ചത്.

വീട്ടിലേക്കുള്ള വഴിയിൽ ഷാർജ
രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മുനീർ വിമാനത്താവളത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാടായി-വാടിക്കൽ സ്വദേശി കാനത്തിൽ അബ്ദുള്ളയുടെയും താവം പള്ളിക്കര സ്വദേശി ഹവ്വയുടെയും മകനാണ്. ഭാര്യ – സഹല. മകൾ നദയിൻ നസ്‌റ. സഹോദരങ്ങൾ – ഷാക്കിർ അബ്ദുല്ല (സൗദി അറേബ്യ), മുനീബ് അബ്ദുല്ല (ബാംഗ്ലൂരിൽ വിദ്യാർത്ഥി).