വണ്ടൂർ പ്രവാസി സംഗമം ഫെബ്രുവരി 10ന് ജിദ്ദയിൽ

ജിദ്ദ: വണ്ടൂർ പ്രവാസി കൂട്ടായ്മയുടെ 11ാം വാർഷികാഘോഷവും വാർഷിക ജനറൽ ബോഡി മീറ്റിങ്ങും “വണ്ടൂർ സംഗമം 2023” എന്ന പേരിൽ 2023 ഫെബ്രവരി 10 ന് വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ നടത്താൻ കമ്മിറ്റി തീരുമാനിച്ചു. ജിദ്ദ ഷറഫിയ്യയിലെ റീഗൽ ഓഡിറ്റോറിയത്തിൽ വൈകീട്ട് 4 മണിക്ക് തുടങ്ങുന്ന പരിപാടി രാത്രി 12 വരെ തുടരും. പരിപാടിയിൽ 40 വർഷത്തെ പ്രവാസം പൂർത്തിയാക്കിയ വണ്ടൂർ സ്വദേശികളെ ആദരിക്കാനും കമ്മിറ്റി തീരുമാനിച്ചു. ഇതോടനുബന്ധിച്ച് കുടുംബ സംഗമവും കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനമേളയും ഉണ്ടാകും.

വണ്ടൂർ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ബേബി നീലാമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സകീർ ഹുസൈൻ കെ.ടി, മുഹയ്‌മിൻ കരുമാര, സമീർ പത്തുതറ, റോഷിദ്, റഊഫ് കെ.ടി., ബഷീർ പരുത്തികുന്നൻ, ഷെരീഫ് പൂലാടൻ, സുബ്ഹാൻ നെച്ചിക്കാടൻ, നൗഫൽ ബിൻ കരീം തുടങ്ങിയവർ പ്രസംഗിച്ചു, സെക്രട്ടറി റഷാദ് കരുമാര സ്വാഗതവും സവാദ് നാലകത്ത് നന്ദിയും പറഞ്ഞു.

സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ബഷീർ പരുത്തികുന്നൻ: 056 811 0865, നൗഫൽ വണ്ടൂർ: 054 826 7412