മക്ക: സഊദിയിൽ പെർമിറ്റ് ഇല്ലാതെ ഉംറക്ക് പോയ മലയാളിക്ക് പതിനായിരം റിയാൽ ഫൈൻ. ജിദ്ദയിൽ നിന്ന് ഉംറ പെർമിറ്റ് എടുക്കാതെ മക്കയിലെത്തി ഉംറ നിര്‍വഹിച്ച മലയാളിക്കാണ് പതിനായിരം റിയാല്‍ പിഴയടക്കണമെന്ന സന്ദേശം ലഭിച്ചത്. ചെറിയ അശ്രദ്ധക്കുറവ് മൂലം ലഭിച്ച വൻ പിഴ ഒഴിവാക്കാൻ അപ്പീല്‍ നല്‍കി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇദ്ദേഹം. സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം സ്വദേശിക്കാണ് ഈ അനുഭവമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിര്‍ദിഷ്ട നുസുക് പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി കരസ്ഥമാക്കാതെ സുഹൃത്തിനു വഴികാട്ടിയായാണ് ഇദ്ദേഹം ഹറമിലെത്തിയത്. ഉംറയും മഗ്‌രിബ് നിസ്‌കാരവും കഴിഞ്ഞ് പുറത്തിറങ്ങിയ ഇദ്ദേഹത്തിന് രാത്രി പതിനൊന്ന് മണിയോടെയാണ് പതിനായിരം റിയാൽ പിഴയടക്കാനുള്ള എസ്.എം.എസ് ലഭിച്ചത്.
കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന ഉംറ പെർമിറ്റ് സിസ്റ്റം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ, ഈ നിബന്ധന പാലിക്കാതെ നിരവധി പേര്‍ ഉംറ നിര്‍വഹിക്കാന്‍ പോകുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്നത് പോലെ പരിശോധന ഇല്ലെന്ന ധാരണയിലാണ് ഇത്തരത്തിൽ പെർമിറ്റ് ലഭിക്കാതെയും എടുക്കാതെയും ആളുകൾ പോകുന്നത്. എന്നാൽ, നിബന്ധന നിലനിൽക്കേ തന്നെ ഇത് പാലിക്കാതെ പോകുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ സംഭവം.
നിലവിൽ ഉംറ നിര്‍വഹിക്കാനും മദീന റൗദയിൽ നിസ്കാരത്തിനും പോകുന്നവർ നിര്‍ബന്ധമായും പെർമിറ്റ് എടുത്തിരിക്കണം എന്നതാണ് വ്യവസ്ഥ. നുസുക് ആപ്പിലോ തവക്കൽനയിലോ രജിസ്റ്റർ ചെയ്താണ് ഇത് കരസ്ഥമാക്കേണ്ടത്. നേരത്തെ ഉണ്ടായിരുന്ന ഇഅ്തമര്‍നാ ആപ്പിനു പകരമാണ് നുസുക്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




