നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു തീപിടിച്ചു; മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ–വിഡിയോ

0
7593

കാഠ്മണ്ഡു: നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്നു വീണ് വൻ അപകടം. രാവിലെ 10.33 നാണ് 68 യാത്രക്കാരും നാലു ജീവനക്കാരുമായി യാത്രാ വിമാനം റൺവേയിൽ തകർന്നു വീണത്. തകർന്നു വീണതിനു പിന്നാലെ വിമാനത്തിനു തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യതി എയർലൈൻസിന്റെ എടിആർ–72 വിമാനമാണ് തകർന്നുവീണത്. കാഠ്മണ്ഡുവിൽനിന്ന് പൊഖാറയിലേക്ക് വന്ന വിമാനം ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുൻപാണ് റൺവേയ്ക്കു സമീപം തകർന്നു വീണത്. അപകടത്തിൽ ഒട്ടേറെപ്പേർ മരിച്ചതായാണ് വിവരം. മൃതദേഹങ്ങളിൽ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരിൽ രണ്ടു പേർ പൈലറ്റുമാരും രണ്ടു പേർ എയർഹോസ്റ്റസുമാരുമാണ്.

നേപ്പാളിൽ വിമാനം തകർന്നു വീണിടത്തു നിന്ന് തീയും പുകയും ഉയരുന്നു. twitter/@manishmedia

കഴിഞ്ഞ 30 വർഷത്തിനിടെ മുപ്പതോളം വിമാനങ്ങളാണ് നേപ്പാളിൽ തകർന്നു വീണത്. ഇതിനു മുൻപ് നേപ്പാളിൽ വിമാനാപകടം സംഭവിച്ചത് 2022 മേയിലാണ്. അന്ന് താരാ എയർലൈൻസ് വിമാനം തകർന്നു വീണ് 22 പേരാണ് മരിച്ചത്.

വീഡിയോകൾ 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക