വിദേശികൾക്ക് സഊദി പൗരത്വം? യാഥാർഥ്യം ഇങ്ങനെയാണ്

0
5545

റിയാദ്: സഊദിയിൽ വിദേശികൾക്ക്  പൗരത്വം നൽകുമെന്ന വാർത്ത പ്രചരിക്കുന്നു. സഊദി അറേബ്യൻ പൗരത്വം ലഭിക്കാനുള്ള നടപടികളിൽ വരുത്തിയ ഭേദഗതിയെ അടിസ്ഥാനമാക്കിയാണ് വിദേശികൾക്കും പൗരത്വം ലഭിക്കുമെന്ന വാർത്ത പ്രചരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, വിദേശിയായ പിതാവിന്റെയും സഊദി മാതാവിന്റെയും സഊദിയിൽ ജനിച്ച മക്കൾക്ക് സഊദി പൗരത്വം നൽകുന്നത്  സംബന്ധമായ വ്യവസ്ഥയാണ് ഇപ്പോൾ അംഗീകാരം നൽകിയത്.

വിദേശിയായ പിതാവിന്റെയും സഊദി മാതാവിന്റെയും സഊദിയിൽ ജനിച്ചവർ മക്കൾ സഊദി അറേബ്യൻ പൗരത്വത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ  പ്രായപൂർത്തിയായിട്ടുണ്ടായിരിക്കണം, കൂടാതെ താമസ പദവി (ഇഖാമ) ഉണ്ടായിരിക്കണം, തുടർച്ചയായി 10 വർഷത്തിൽ കുറയാത്ത കാലയളവിൽ സഊദിയിൽ ഉണ്ടായിരിക്കണം എന്നതാണ് വ്യവസ്ഥ.

കൂടാതെ, നല്ല മനസ്സും ശരീരവും ഉള്ളവനായിരിക്കണം, നല്ല പെരുമാറ്റം ഉള്ളവനായിരിക്കണം, 6 മാസത്തിൽ കൂടുതൽ ധാർമ്മിക കുറ്റകൃത്യത്തിന് കോടതി തടവിന് ശിക്ഷിക്കപ്പെടാതിരിക്കുന്ന ആളാകണം. രാജ്യത്തിന് ആവശ്യമായ തൊഴിലുകൾ ചെയ്യുന്നവൻ ആകണം, അറബി ഭാഷ സംസാരിക്കുകയും വായിക്കുകയും എഴുതുകയും ചെയ്യണം എന്നതാണ് വ്യവസ്ഥ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക