സഊദി പൗരത്വ സമ്പ്രദായത്തിൽ ഭേദഗതി, ഈ നിബന്ധനകൾ പാലിക്കുന്നവർക്ക് പൗരത്വം

0
7663

റിയാദ്: സഊദി പൗരത്വ സമ്പ്രദായത്തിൽ ഭേദഗതി വരുത്തി. ഇതോടെ, പുറത്തിറക്കിയ നിബന്ധനകൾ പാലിക്കുന്നവർക്ക് പൗരത്വം ലഭിക്കും. ഔദ്യോഗിക പത്രമായ ഉമ്മുൽ ഖുറയെ ഉദ്ധരിച്ച് ഉക്കാദ് പത്രമാണ് ഇക്കാര്യം പുറത്ത് വിട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 8 ഭേദഗതി അംഗീകരിച്ച് ഒരു രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി “ഉകാദ്” റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരം എന്ന വാചകമാണ് ഭേദഗതി ചെയ്തത്. ഭേദഗതിക്ക് മുമ്പുള്ള സഊദി പൗരത്വ വ്യവസ്ഥയുടെ ആർട്ടിക്കിൾ 8 പ്രകാരം, ആവശ്യമായ വ്യവസ്ഥകൾ പാലിച്ചാൽ, വിദേശിയായ പിതാവിന്റെയും സഊദി മാതാവിന്റെയും രാജ്യത്തിനുള്ളിൽ ജനിച്ച ആർക്കും ആഭ്യന്തര മന്ത്രിയുടെ തീരുമാനപ്രകാരം സഊദി പൗരത്വം നൽകാമെന്നാണ് ചട്ടം.

ആർട്ടിക്കിൾ നമ്പർ 9 അനുസരിച്ച്, സഊദി അറേബ്യൻ പൗരത്വം നിരവധി നിബന്ധനകൾ പാലിക്കുന്നവർക്ക് പൗരത്വം അനുവദിച്ചേക്കാം. അതിനുള്ള നിബന്ധനകൾ ഇപ്രകാരമാണ്. സഊദി അറേബ്യൻ പൗരത്വത്തിനായി ഒരു അപേക്ഷ സമർപ്പിക്കുമ്പോൾ വിദേശിയായ പിതാവിന്റെയും സഊദി മാതാവിന്റെയും സഊദിയിൽ ജനിച്ചവർക്ക് പ്രായപൂർത്തിയായിട്ടുണ്ടായിരിക്കണം, കൂടാതെ താമസ പദവി (ഇഖാമ) ഉണ്ടായിരിക്കണം, തുടർച്ചയായി 10 വർഷത്തിൽ കുറയാത്ത കാലയളവിൽ സഊദിയിൽ ഉണ്ടായിരിക്കണം.

കൂടാതെ, നല്ല മനസ്സും ശരീരവും ഉള്ളവനായിരിക്കണം, നല്ല പെരുമാറ്റം ഉള്ളവനായിരിക്കണം, 6 മാസത്തിൽ കൂടുതൽ ധാർമ്മിക കുറ്റകൃത്യത്തിന് കോടതി തടവിന് ശിക്ഷിക്കപ്പെടാതിരിക്കുന്ന ആളാകണം. രാജ്യത്തിന് ആവശ്യമായ തൊഴിലുകൾ ചെയ്യുന്നവൻ ആകണം, അറബി ഭാഷ സംസാരിക്കുകയും വായിക്കുകയും എഴുതുകയും ചെയ്യണം എന്നതാണ് വ്യവസ്ഥ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക