ഉംറ വിസ കാലാവധി പുനർ നിർണ്ണയിച്ചു; യാത്രക്കാർ വിസ കാലാവധി ശ്രദ്ധിക്കണം 

0
3716

ന്യൂഡൽഹി: ഉംറ തീർത്ഥാകർക്ക് ലഭിച്ചിരുന്ന വിസയുടെ കാലാവധി പുനർനിർണ്ണയിച്ച് സ്റ്റാമ്പിങ്. നിൽവിൽ നൽകിയിരുന്നു തൊണ്ണൂറ് ദിവസ കാലാവധിയാണ് ഇപ്പോൾ സഊദി അറേബ്യ പുനർ നിർണ്ണയിച്ചിരിക്കുന്നത്. ഇത് പ്രകാരം, പുതിയ ഉംറ വിസ സ്റ്റാമ്പ് ചെയ്തവർക്ക് 90 ദിവസത്തിൽ കുറവാണ് ലഭിച്ചിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റമദാൻ അടുക്കുന്തോറും വിസ കാലാവധി കുറഞ്ഞുവരുന്ന തരത്തിലാണ് ഇപ്പോൾ ഉംറ വിസ സ്റ്റാമ്പ് ചെയ്തു നൽകുന്നത്.  ഉദാഹരണമായി 08-01-2023 ന് വിസ അടിച്ചവർക്ക് 70 ദിവസവും 09-01-2023 ന് വിസ അടിച്ചവർക്ക് 69 ദിവസവും ആണ് വിസ കാലാവധിയായി അടിച്ചിരിക്കുന്നത്. യാത്ര ആരംഭിച്ചത് മുതലാണ് വിസ കാലാവധി കണക്കാക്കുക. കാലാവധി അവസാനിക്കുന്നതിന് മുമ്പായി നിർബന്ധമായും ഉംറ യാത്രക്കാർ സ്വന്തം നാടുകളിലേക്ക് തിരിച്ച് യാത്ര ചെയ്തിരിക്കണം.

ഓരോ ഉംറ യാത്രക്കാരനും തങ്ങളുടെ വിസ കാലാവധി ചെക്ക് ചെയ്യുകയും കാലാവധി അവസാനിക്കുന്നതിന്‌ മുമ്പായി സഊദി വിടുകയും ചെയ്യണം. അല്ലാത്ത പക്ഷം നിയമ നടപടികൾ നേരിടേണ്ടി വരികയും പിഴ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ നേരിടേണ്ടി വരികയും ചെയ്യും. എല്ലാ യാത്രക്കാരും ഏജന്റ്മാരും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിൽ സഊദിയിൽ എത്തിയവരും അവരുടെ വിസ കാലാവധി പ്രത്യേകം ശ്രദ്ധിക്കണം.

സാധാരണ നിലയിൽ ഉംറ സർവ്വീസുകൾ 15 ദിവസത്തെ ട്രിപ്പ് ആണ് സംഘടിപ്പിക്കുന്നത്. എന്നാൽ, നിലവിൽ ഉംറ വിസക്കാർക്ക് സഊദി മൊത്തം സഞ്ചരിക്കാനുള്ള അനുമതിയും 90 ദിവസം നിൽക്കാനുള്ള അനുമതിയും ലഭിക്കുന്നതിനാൽ പലരും ഉംറ വിസയിൽ സഊദിയിലേക്ക് എത്തുന്നുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക