ജിദ്ദ: ഈ വര്‍ഷം ഹജ്ജിന് പ്രായപരിധിയില്ലെന്നും ഏതു പ്രായക്കാര്‍ക്കും ഹജ്ജിന് അപേക്ഷിക്കാമെന്നും സഊദി ഹജ്ജ് മന്ത്രി തൗഫീഖ് അല്‍റബീഅ പ്രഖ്യാപിച്ചു. ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളാണ് തൗഫീഖ് അൽ റബീഅ പ്രഖ്യാപിച്ചത്. ഹജ്ജ് എക്‌സ്‌പോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാനമായും ഹജ്ജ് കർമ്മങ്ങൾ കൊറോണക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് തന്നെ മടങ്ങുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. കൊവിഡ് കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഹജ്ജ് കര്‍മം മടങ്ങുകയാണെന്നും കൊവിഡുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ഉണ്ടാവില്ലെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. കൊറോണക്ക് ശേഷം കൊണ്ട് വന്നിരുന്ന പ്രായ പരിധിയും ഈ വർഷം ഒഴിവാക്കിയതോടെ എല്ലാ പ്രായക്കാർക്കും ഹജ്ജ് നിർവ്വഹിക്കാൻ അവസരം ലഭിക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹാജിമാരുടെ പ്രായപരിധി 60 ആക്കി ചുരുക്കിയിരുന്നു. ഹാജിമാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി 109 റിയാലില്‍ നിന്ന 29 റിയാലാക്കി കുറിച്ചിട്ടുണ്ട്. ഉംറ തീര്‍ഥാടകരുടെ ഇന്‍ഷുറന്‍സ് 235 റിയാലില്‍ നിന്ന് 88 റിയാലാക്കിയും കുറച്ചു.
നബി തങ്ങളുടെയും അനുയായികളുടെയും ജീവ ചരിത്രം വിശദീകരിക്കുന്ന 100 വെബ്സൈറ്റുകളും 20 എക്സിബിഷനുകളും പണിപ്പുരയിലാണ് എന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




