റിയാദ്: സഊദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ 591 പേർക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്തു.
പ്രതികൾ 4 മാസത്തിനുള്ളിൽലാണ് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയത്. രാജ്യത്തിന്റെ പ്രദേശങ്ങളിലും ഗവർണറേറ്റുകളിലും മയക്കുമരുന്ന് പ്രോസിക്യൂഷൻ വഴി 257 കള്ളക്കടത്ത് കേസുകൾ പബ്ലിക് പ്രോസിക്യൂഷൻ പിടികൂടി.
പബ്ലിക് പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, കുറ്റവാളികൾ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് 40 ദശലക്ഷം ആംഫെറ്റാമൈൻ ഗുളികകളായിരുന്നു, അതേസമയം ഹാഷിഷിന്റെ ഭാരം 2.5 ടൺ ആയിരുന്നു, ഷാബു 800 കിലോയുമാണ്.
രാജ്യത്തിന്റെ എല്ലാ കര, കടൽ, വ്യോമ തുറമുഖങ്ങളിൽ മയക്കുമരുന്ന് വസ്തുക്കൾ പിടിച്ചെടുക്കുന്നതിൽ മന്ത്രാലയം വലിയ ശ്രദ്ധ പുലർത്തുന്നുണ്ട്.




